ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
പാലക്കാട്; വായിൽ ഗുരുതര പരിക്കേറ്റ് അവശ നിലയിൽ അട്ടപ്പാടിയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. വായിൽ പരുക്കേറ്റതിനാൽ ദിവസങ്ങളായി ഭക്ഷണമെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊമ്പൻ.
Advertisment
വായ പുഴുവരിച്ച നിലയിലായിരുന്ന ആന ആരെയും അടുപ്പിക്കുന്നുമുണ്ടായിരുന്നില്ല. ഏകദേശം അഞ്ച് വയസുള്ള കുട്ടിക്കൊമ്പന് എങ്ങനെയാണ് പരിക്ക് പറ്റിയത് എന്നതിനെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.