കേരളത്തില്‍ നിന്നുള്ള ഒരു ആന ക്രിക്കറ്റ് കളിക്കുന്നതും തനിക്ക് നേരെ വരുന്ന പന്തുകള്‍ സിക്സറിന് പറത്തുന്നതുമായ വീഡിയോ ട്വിറ്ററിലാണ് വൈറലാകുന്നത്.
ഗുണപ്രേം എന്നൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ "നിങ്ങള്‍ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? എന്തായാലും ഇവന്‍ മിക്ക അന്തരാഷ്ട്ര താരങ്ങളേക്കാള്‍ മികച്ചതാണ്" എന്ന അടികുറിപ്പോടെ പങ്കുവെച്ച വിഡിയോ, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ മൈക്കിള്‍ വോന്‍ റീട്വീറ്റ് ചെയ്തതോടെയാണ് വൈറലായത്.
"ഉറപ്പായിട്ടും ഈ ആനക്ക് ഇംഗ്ലീഷ് പാസ്പോര്‍ട്ട് ഉണ്ട്" എന്ന ക്യാപ്ഷനുമായി വോന്‍ വീഡിയോ പങ്കുവെച്ചതോടെ ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകര്‍ ട്വീറ്റ് ഏറ്റെടുക്കുകയായിരുന്നു.
ആനക്ക് പന്ത് എറിഞ്ഞു കൊടുക്കുന്നയാളും ഫീല്‍ഡ് ചെയ്യുന്നവരും കീപ്പര്‍ നില്കുന്നയാളും മലയാളികള്‍ തന്നെയാണെന്നാണ് മനസിലാകുന്നത്. എന്നാല്‍ ഇവര്‍ കേരളത്തില്‍ എവിടെയാണെന്നോ ഈ മികച്ച 'ബാറ്റ്‌സ്‍മാന്‍' ആരാണെന്നോ ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല.
Surely the Elephant has an English passport !! https://t.co/scXx7CIZPr
— Michael Vaughan (@MichaelVaughan) May 8, 2021