/sathyam/media/post_attachments/mO7PWdi1FkG6UqLCjkJw.jpg)
കോട്ടയം: ആചാരങ്ങളുടെ ഭാഗമായി ഒന്നിൽ കൂടുതൽ തിടമ്പ് ആനകളെ എഴുന്നെള്ളിക്കാൻ ഇന്ന് ചേർന്ന കോട്ടയം ജില്ല മോണിറ്ററിങ് കമ്മിറ്റി അനുവാദം നൽകി. ഒന്നിലധികം തിടമ്പ് എഴുന്നള്ളിപ്പ് ആചാരങ്ങൾ ഉള്ള ക്ഷേത്രങ്ങൾക്കാണ് ഇങ്ങനെ ഒരു അനുവാദം ലഭിച്ചിരിക്കുന്നത്. എന്നാൽ തിടമ്പ് ആനകളുടെ എണ്ണം മൂന്ന് ആയി നിജപ്പെടുത്തിരിക്കുകയാണ്. എന്നാൽ അകമ്പടി ആനകൾക്ക് നിലവിൽ അനുവാദം നൽകിയിട്ടില്ല.
കോവിഡ് പ്രോഡോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, മതിലിനു പുറത്തുള്ള ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് തിരുമാനം എടുക്കാൻ മോണിറ്ററിങ് കമ്മിറ്റിക്ക് അധികാരം ഇല്ലാത്തത് കൊണ്ട് ആ കാര്യത്തിൽ അപേക്ഷ പരിഗണിച്ച് തീരുമാനം എടുക്കാം എന്ന് കളക്ടർ മീറ്റിംഗിൽ അറിയിച്ചു.
ആന എഴുന്നള്ളിപ്പ് നടത്തുന്ന എല്ലാ ക്ഷേത്രങ്ങളും മൂന്ന് ദിവസം മുമ്പ് തന്നെ വനം വകുപ്പിനെ ആയത് സംബന്ധിച്ച് അറിയിപ്പ് രേഖാമൂലം നൽകണം എന്നും, നാട്ടാന പരിപാലന ചട്ടം അനുസരിച്ച് മാത്രമേ എഴുന്നള്ളിപ്പ് നടത്താവൂ എന്നും യോഗം വ്യക്തമാക്കി.
കോട്ടയം ജില്ല കളക്ടർ ശ്രീമതി. എം. അഞ്ജന ഐ എ എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കോട്ടയം എ ഡി എം, കോട്ടയം എ സീ എഫ് .ജീ. പ്രസാദ്. ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റിക്ക് വേണ്ടി അഡ്വ. രാജേഷ് പല്ലാട്ട്, എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് വേണ്ടി രവിന്ദ്രനാഥ്. സാലുകുട്ടൻ നായർ, ഉണ്ണി, ബാബു രാജ്, എന്നിവർ പങ്കെടുത്തു.