പുഴയില്‍ ഒഴുകിപ്പോയ യുവാവിനെ കരയ്‌ക്കെത്തിച്ച് ആന ! സ്‌നേഹത്തിന്റെ വീഡിയോ മനസ് കീഴടക്കുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 24, 2021

ആനയ്ക്ക് നേരെ തുടര്‍ച്ചയായുള്ള  മനസാക്ഷിയെ കുത്തിനോവിക്കുന്ന സംഭവങ്ങള്‍ക്കിടയില്‍ ആനയുടെ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ വീഡിയോ മനസ് കീഴടക്കുന്നു.

സുധാ രാമന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പുഴയില്‍ ഒഴുകിപ്പോകുകയാണ് ഒരു യുവാവ്. ഇത് കണ്ട ആനക്കൂട്ടത്തിലെ പിടിയാന യുവാവിനെ രക്ഷിക്കാന്‍ പുഴ നീന്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍.

തുടര്‍ന്ന് നീന്തി യുവാവിന്റെ അരികില്‍ എത്തുന്ന ആന യുവാവിനെ കരയ്ക്ക് അടുപ്പിക്കുന്നതാണ് വീഡിയോയുടെ അവസാനം.മനുഷ്യനോടുള്ള ആനയുടെ സമീപനം തിരിച്ചറിയാന്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട് ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

×