ആനകളിലെ രാജാവിനെ കണ്ടെത്തി; ഭാരം 8000 കിലോയിലധികം! ഭീമാകാരന്‍ ആനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സത്യം ഡെസ്ക്
Wednesday, August 5, 2020

ഭീമാകാരന്‍ ആനയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ഭീമാകാരന്‍ ആഫ്രിക്കന്‍ ആനയുടെ വീഡിയോ തന്റെ ട്വിറ്റർ പേജിലൂടെ പങ്കിട്ടത്.

ആനകളിലെ രാജാവിനെ കണ്ടെത്തിയിരിക്കുന്നുവെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടിരിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലുള്ള ആനയുടെ വീഡിയോയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. 8000 കിലോയിലധികമാണ് ആനയുടെ ഭാരമെന്ന് അദ്ദേഹം കുറിച്ചു.

×