ഇന്ധന വിലയോര്‍ത്തു ദുഖിക്കണ്ട നിരത്തുകള്‍ കീഴടക്കാന്‍ കോന വരുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, July 9, 2019

കൊച്ചി: ഇന്ധന വിലയോര്‍ത്തു ദുഖിക്കണ്ട നിരത്തുകള്‍ കീഴടക്കാന്‍ കോന വരുന്നു. രാജ്യത്തെ വാഹന പ്രേമികളെ ഇലക്ട്രിക് കാറിലൂടെ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴി തെളിക്കാനാണ് ഹ്യൂണ്ടായി കോന വിപണിയിലിറക്കുന്നതിന്റെ ലക്ഷ്യം . 25.3 ലക്ഷം രൂപയാണ് കോനയുടെ വില. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 400 കിലോ മീററര്‍ സുഖമായി യാത്ര ചെയ്യാം.

ഇലക്ട്രിക് വാഹനമായതിനാല്‍ തണുപ്പനായിരിക്കുമോയെന്ന ഭയവും വേണ്ട. കോനയ്ക്ക് വെറും 9.7 സെക്കന്റുകള്‍ മതി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ . വേഗത്തില്‍ ചാര്‍ജ് ചെയ്യാനുളള സൗകര്യം, കുറഞ്ഞ പ്രവര്‍ത്തന ചിലവ്, ഈടുറ്റ ബാറ്ററി , കരുത്തേറിയ എഞ്ചിന്‍ എന്നീ ഗുണങ്ങള്‍ കോനയെ മറ്റു ഇലട്രിക്കാറുകളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

×