/sathyam/media/post_attachments/VxSyFSfV6vtQrwLB9M18.jpg)
ഇ​ടു​ക്കി: എം.​എം. മ​ണി​യോ​ടുള്ള തോൽവിക്ക് പിന്നാലെ തലമൊട്ടയടിച്ച് ഇഎം ആ​ഗസ്തി. ഉടുമ്പൻചോലയിൽ എം.എം. മണിയോട് വൻ പരാജയം നേരിട്ടതിനു പിന്നാലെയെയിരുന്നു അദ്ദേഹം തലമൊട്ടയടിച്ചത്.
തന്‍റെ ഫെയിസ്ബുക്കില്‍ വാക്ക് പാലിക്കാനുള്ളതാണെന്ന തലക്കെട്ടോടെ തലമുണ്ഡനം ചെയ്തതിന് ശേഷം ഉള്ള ചിത്രം ആഗസ്തി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
ഉടുമ്പന്‍ചോലയില്‍ എം എം മണി ഇരുപതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ താൻ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ആഗസ്തിയുടെ ചലഞ്ച്. ഫലം വന്ന ദിവസം തന്നെ താന്‍ വാക്കുപാലിക്കുമെന്ന് ആഗസ്തി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും തന്‍റെ അടുത്ത സുഹൃത്തായ ആഗസ്തി അവിവേകം കാണിക്കരുതെന്നുമായിരുന്നു മണിയാശാന്‍റെ പ്രതികരണം. ഇന്നാണ് ആഗസ്തി തല മുണ്ഡനം ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് അരങ്ങായ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല. നിലവില്‍ കേരളത്തിന്റെ വൈദ്യുതി മന്ത്രി എം എം മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പന്‍ചോലയില്‍ 2016ല്‍ 1109 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം വിജയിച്ചത്.
"എം.​എം. മ​ണി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ. ത​ല കു​നി​ച്ച് ജ​ന​വി​ധി മാ​നി​ക്കു​ന്നു. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ലും ഞാ​ൻ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ക്കു​ന്നു. നാ​ളെ ത​ല മൊ​ട്ട​യ​ടി​ക്കും. സ്ഥ​ല​വും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ പി​ന്നീ​ട് അ​റി​യി​ക്കും' ഇ​.എം അ​ഗ​സ്തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us