New Update
Advertisment
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി. ഭോപ്പാലിലെ രാജാഭോജ് വിമാനത്താവളത്തിലാണ് എമര്‍ജന്‍സി ലാന്റിംഗ് നടത്തിയത്.
ബെംഗളൂരുവില്‍ പ്രതിപക്ഷ മഹാ സഖ്യ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. മോശം കാലാവസ്ഥ മൂലമാണ് അടിയന്തിര ലാന്റിംഗ് നടത്തിയതെന്നാണ് വിവരം. ഇനി ഇന്റിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇരുവരും ഡല്‍ഹിയിലേക്കുള്ള യാത്ര തുടരും.