ലോ​ഡ്സ്: ലോ​ക​ക്രി​ക്ക​റ്റി​ന്‍റെ മെ​ക്ക​യി​ലെ ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ന്യുസിലാന്‍ഡിനെ തോല്‍പ്പിച്ചു ഇം​ഗ്ല​ണ്ട് ലോ​ക കി​രീ​ടം ചൂ​ടി. നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും 241 റൺസ് വീതമെടുത്ത് ടൈയിൽ പിരിഞ്ഞതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്.
മൽസരത്തെ വെല്ലുന്ന ആവേശവുമായെത്തിയ സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റൺസ് വീതമെടുത്ത് ടൈയിൽ പിരിഞ്ഞതോടെ, ചട്ടമനുസരിച്ച് മൽസരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ജേതാക്കളായി.