ജീവനക്കാരുടെ പ്രവൃത്തി സമയം, ശമ്പള ഘടന എന്നിവയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അടിമുടി മാറ്റം വരാന്‍ സാധ്യത ? പുതിയ വേജ് കോഡ് നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം

New Update

publive-image

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ തൊഴില്‍ മേഖലയില്‍ നിരവധി മാറ്റങ്ങളും സംഭവിക്കും. ജീവനക്കാരുടെ തൊഴില്‍ സമയത്തിലെയും, ശമ്പള ഘടനയിലെയും മാറ്റമാണ് അതില്‍ പ്രധാനം.

Advertisment

നിലവിലെ ഒമ്പത് മണിക്കൂറില്‍ നിന്ന് പ്രവൃത്തി സമയം 12 മണിക്കൂറായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ജോലി സമയം വര്‍ദ്ധിക്കുന്നതോടെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം ആഴ്ചയില്‍ നാല് ദിവസമായി കുറയ്ക്കാനും സാധ്യതയുണ്ട്.

ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ മാറ്റങ്ങളില്‍ ജീവനക്കാരുടെ ശമ്പള ഘടനയിലെ മാറ്റവും ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയിലെ വര്‍ദ്ധനവ്, ടേക്ക്-ഹോം ശമ്പളത്തില്‍ കുറവ് എന്നിവ ഉള്‍പ്പെടുന്നു.

2020-ല്‍ സര്‍ക്കാര്‍ മൂന്ന് വേജ് കോഡ് ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെ തുടര്‍ന്നാണിത്. ഈ മൂന്ന് നിയമങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കാന്‍ കഴിയും. ഇത് സംഭവിക്കുകയാണെങ്കില്‍, ജീവനക്കാരുടെ ടേക്ക്-ഹോം ശമ്പളം കുറയും.

കൂടാതെ, അതിന്റെ ഫലം എല്ലാ ജീവനക്കാരിലും തൊഴിലുടമയിലും ഉണ്ടാകും. സ്വകാര്യ കമ്പനികളുടെ ബാലന്‍സ് ഷീറ്റിനെയും ഈ പുതിയ നിയമം ബാധിക്കും.

പുതിയ വേജ് കോഡിനൊപ്പം സംഭവിക്കുന്ന മാറ്റങ്ങള്‍

  1. വേജ് കോഡിന്റെ പുതിയ നിര്‍വചനം അനുസരിച്ച്, അലവന്‍സുകള്‍ മൊത്തം ശമ്പളത്തിന്റെ പരമാവധി 50 ശതമാനമായിരിക്കും.
  2. പുതിയ നിയമം തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു
  3. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഇപ്പോള്‍ അടിസ്ഥാന ശമ്പളം (Basic Salary) മൊത്തം ശമ്പളത്തിന്റെ 50 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കണം. ഈ സാഹചര്യത്തില്‍, ജീവനക്കാരുടെ ശമ്പളത്തിന്റെ ഘടനയില്‍ മാറ്റം വരും.
  4. പ്രൊവിഡന്റ് ഫണ്ട് അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, അടിസ്ഥാന ശമ്പള വര്‍ദ്ധനവോടെ പി.എഫ് വര്‍ദ്ധിക്കും. അതായത്, ടേക്ക്-ഹോം ശമ്പളത്തില്‍ (ഇന്‍-ഹാന്‍ഡ് ശമ്പളം) കുറവുണ്ടാകും.
  5. പി.എഫിലേക്കുള്ള സംഭാവനയും ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയുംവര്‍ദ്ധിക്കുന്നത് വിരമിച്ചതിന് ശേഷം ലഭിക്കുന്ന തുക വര്‍ദ്ധിപ്പിക്കും.
  6. പുതിയ കരട് നിയമം പരമാവധി 12 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
  7. നിയമങ്ങള്‍ അനുസരിച്ച്, തുടര്‍ച്ചയായി പരമാവധി അഞ്ച് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവദിക്കാവൂ.
  8. ഓരോ അഞ്ച് മണിക്കൂറിനുശേഷവും 30 മിനിറ്റ് വിശ്രമം അനുവദിക്കണം.
Advertisment