കുവൈറ്റില്‍ ജീവനക്കാര്‍ക്ക് അവധിയ്ക്ക് പകരം ബോണസ് ; നിയമഭേദഗതി ഉടന്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ജീവനക്കാര്‍ക്ക് അവധിയ്ക്ക് പകരം ബോണസ് അനുവദിക്കുന്നത് സംബന്ധിച്ച് നിയമഭേദഗതി ഉടന്‍ ഉണ്ടാകുമെന്ന് എംപി ഖാലിദ് അല്‍ സലേഹ്. ഇക്കാര്യം സംബന്ധിച്ച് ഫിനാന്‍സ് മന്ത്രി ഡോ നയീഫ് അല്‍ ഹജ്രിയുടെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഷിക അവധിയ്ക്ക് പകരമായി ജീവനക്കാര്‍ക്ക് 180 ദിവസത്തെ ബോണസ് അനുവദിക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും.

Advertisment

publive-image

നിലവിലെ നിയമം അനുസരിച്ച് വിരമിക്കല്‍ സമയത്ത് മാത്രമാണ് ജീവനക്കാര്‍ക്ക് അവധിയ്ക്ക് പകരമായി ക്യാഷ് അലവന്‍സ് നല്‍കി വരുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി . പുതിയ തീരുമാനം വരുന്നത് അനുസരിച്ച് ജീവനക്കാര്‍ക്ക് സേവനകാലത്ത് തന്നെ ഇത്തരം പ്രയോജനം നേടാന്‍ സഹായകമാകും.

പുതിയ നിയമഭേദഗതി ജീവനക്കാരുടെ അവകാശങ്ങള്‍ക്കുള്ള വിജയമാണെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കലിനായി കാത്തിരിക്കേണ്ട ആവശ്യമില്ലാതെ തന്നെ ക്യാഷ് അലവന്‍സ് നേടാനായി അവധി കൈമാറാനുള്ള അവകാശം ജീവനക്കാര്‍ക്ക് ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

kuwait kuwait latest
Advertisment