New Update
/sathyam/media/post_attachments/cmCSdBgecWIFk5f4P57G.jpg)
തിരുവനന്തപുരം: പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് ഉറപ്പു നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ പ്രഖ്യാപിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
സമരം നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വിശദമാക്കി. ബഫർസോണിൽ ഉപഗ്രഹ സർവ്വേ റിപ്പോർട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീൽഡ് സർവ്വേ റിപ്പോർട്ടും സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.
ബഫർസോൺ കേസ് സുപ്രീംകോടതി ജനുവരി ആദ്യവാരമാണ് പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സർവ്വേ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരുകയാണ്. ബഫർസോണിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us