കൊച്ചി: കള്ളക്കടത്തുകാരി സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പൊളിച്ചു. സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനത്തെ കുറിച്ച് പിണറായി വിജയന് നേരിട്ട് അറിവുണ്ടായിരുന്നുവെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ ജോലി കിട്ടിയത് ശിവശങ്കറിന്റെ ഇടപെടലിനെ തുടർന്നായിരുന്നു. ശിവശങ്കർ മുഖ്യമന്ത്രിയുമായി സംസാരിച്ചു വേണ്ടത് ചെയ്യാമെന്ന് സ്വപ്നയ്ക് ഉറപ്പ് നൽകിയിരുന്നു.
/sathyam/media/post_attachments/1qXBX5pqjReKgWlEZgk4.jpg)
6 തവണ ശിവശങ്കറിന്റെ സാനിധ്യത്തിൽ മുഖ്യമന്ത്രിയെ കണ്ടിരുന്നതായും ഇ.ഡി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്നയ്ക് ജോലി നൽകിയത്. ശിവശങ്കർ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് സ്പേസ് പാർക്ക് സി.ഇ.ഒ വിളിച്ചു ജോലിയിൽ പ്രവേശിക്കാൻ പറഞ്ഞത്. ദുബായിൽ വച്ച് ശിവശങ്കറിന്റെ സാനിധ്യത്തിൽ മുഖ്യമന്ത്രിയോട് സംസാരിച്ചതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കർ മുഖ്യമന്ത്രി യുമായി സംസാരിച്ച ശേഷമാണ് സ്പേസ് പാർക്ക് സി ഇ ഒ വിളിച്ചു ജോലിയിൽ പ്രവേശിക്കാൻ പറഞ്ഞു.. കോടതിയിൽ സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നു.
കെ.എസ്.ഐ.ടി.ഐ.എൽ എം.ഡിയേയും സ്പെഷ്യൽ ഓഫീസർ സന്തോഷിനേയും കാണാൻ സ്വപ്നയോട് ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് സ്വപ്നയെ വിളിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചത്. സപേസ് പാർക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാൻ നിർദേശിച്ചതെന്നും സ്വപ്ന നൽകിയ മൊഴിയെ ഉദ്ധരിച്ച് എൻഫോഴ്സ്മെന്റ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.
/sathyam/media/post_attachments/SFRI5UHhCKwqZ2zD6v80.jpg)
സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കറിന് പങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നും എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയും, സരിത്തും .സന്ദീപും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികളുടെ ജാമ്യ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെ കള്ളപ്പണ ഇടപാടിന് തെളിവു ലഭിച്ചു എന്നു ചൂണ്ടിക്കാണിച്ചാണ് 303 പേജുള്ള ഭാഗിക കുറ്റപത്രം ഇ.ഡി കോടതിയിൽ സമർപ്പിച്ചത്. പ്രതികൾ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി.എം.എൽ ) സെക്ഷൻ മൂന്ന് പ്രകാരം കുറ്റക്കാരാണെന്നും വിചാരണ നടത്തി ശിക്ഷിക്കുന്നതിന് തുടർ നടപടികളിലേയ്ക്ക് കടക്കണമെന്നുമാണ് കുറ്റപത്രത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണക്കള്ളക്കടത്ത് സംഘവുമായി തനിക്കും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാർക്കും പങ്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നതിനി ടയിലാണ് നിർണായക മൊഴി പുറത്ത് വരുന്നത്. ഇനി അന്വേഷണ സംഘത്തിന്റെ ഈ കണ്ടെത്തലിനെ എന്ത് ക്യാപ്സൂൾ കൊണ്ടാകും മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിരോധിക്കുക എന്ന് കണ്ടറിയണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us