07
Tuesday December 2021

എൻജിനീയറിങ് പ്രവേശന പരീക്ഷ ജൂൺ 20ന്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 19, 2021

തിരുവനന്തപുരം: ഈ വർഷത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷ ജൂൺ 20നു നടത്തും.

Updating…

More News

തിരുവനന്തപുരം: അർബുദ രോഗബാധിതനായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പി.ടി തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തിന് കീമോ ചെയ്തു തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെല്ലൂരിൽ ചികിത്സയിലായിരുന്നു പിടി തോമസ്. ചികിത്സയിലായിരുന്നതിനാൽ രാജ്യസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം വോട്ടു ചെയ്യാൻ എത്തിയിരുന്നില്ല. അമേരിക്കയിൽ ചികിത്സിക്കാൻ കൊണ്ടുപോകാമെന്ന് പാർട്ടി തന്നെ മുൻകൈയെടുത്തെങ്കിലും കെ പി സി സി വർക്കിങ് പ്രസിഡൻ്റുകൂടിയായ അദ്ദേഹം അതിന് അനുകൂലമായിരുന്നില്ല. നട്ടെല്ലിനാണ് ക്യാൻസർ ബാധിച്ചത്.

ഡല്‍ഹി: പാർലമെന്റിൽ ഹാജരാകാത്ത അല്ലെങ്കിൽ ക്രമമായി ഹാജരാകാത്ത ബി.ജെ.പി എം.പിമാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. “സ്വയം മാറൂ അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും” എന്നാണ് മോദിയുടെ മുന്നറിയിപ്പെന്ന് വൃത്തങ്ങൾ അറിയിച്ചു. തന്റെ പാർട്ടി എംപിമാരോടും മന്ത്രിമാരോടും അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കണമെന്നും അനവസരത്തിൽ അഭിപ്രായങ്ങൾ പ്രകടനം നടത്തരുതെന്നും പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പു നൽകി. “കുട്ടികളെപ്പോലെ” പെരുമാറരുതെന്നും ബിജെപി നേതാക്കളെ പ്രധാനമന്ത്രി ഉപദേശിച്ചു എന്നാണ് റിപ്പോർട്ട്. “ദയവായി പാർലമെന്റിലും യോഗങ്ങളിലും പതിവായി പങ്കെടുക്കുക. ഇക്കാര്യം എപ്പോഴും കുട്ടികളോടെന്ന പോലെ പറയാൻ […]

വാടാനപ്പള്ളി: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്ന നിയമ നിർമാണം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി വാടാനപ്പള്ളിയിൽ വിളംബര ജാഥ നടത്തി. ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച ജാഥ വാടാനപ്പള്ളി സെന്ററിൽ സമാപിച്ചു. സമാപന യോഗം ജില്ലാ പ്രസിഡണ്ട്‌ എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വഖഫ് ആക്ടിനു വിരുദ്ധമാണ് സർക്കാരിന്റെ നിയമ നിർമാണമെന്ന് സനൗഫൽ പറഞ്ഞു. ഏതെങ്കിലും ഒരു മതവിഭാഗത്തിൽപെട്ടവർക്കായി ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്ക് നിയമനം നടത്താൻ സാധ്യമല്ല. […]

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേല്‍നോട്ട സമിതി യോഗം ചേരണമെന്നു പോലും ആവശ്യപ്പെടാത്ത കേരള സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നതു പോലെയാണ് പെരുമാറുന്നത്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്താതെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട് രാത്രിയില്‍ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. […]

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ അനിശ്ചിതകാല നില്‍പ് സമരത്തിന് ഒരുങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. നാളെ മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കും. സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആരോപിച്ചു. രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലായിരിക്കും സമരം നടത്തുക എന്ന് സംഘടന അറിയിച്ചു. ട്രെയിനിങ്ങുകള്‍, മീറ്റിംഗുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. കോവിഡും പുതിയ വകഭേദങ്ങളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദത്തിലാണ് ഡോക്ടര്‍മാര്‍ […]

പാലക്കാട്: നഗരഹൃദയഭാഗത്തെ ബിഒസി റോഡിൽ അവശനായി കിടന്ന വയോധികനെ ജില്ലാശുപത്രിയിലെത്തിച്ച് പാലക്കാട്ടെ പോലീസുകാർ വീണ്ടും കാരുണ്യത്തിന് മാതൃകയായി. ഇന്നു രാവിലെ 10.30 നാണ് തമിഴ്നാട് സ്വദേശിയായ 75 വയസ്സു തോന്നിക്കുന്ന വയോധികൻ അവശനിലയിൽ കടവരാന്തയിൽ കിടക്കുന്നതു കണ്ടത്. ആമ്പുലൻസ് വരുത്തി, പുതുവസ്ത്രം ധരിപ്പിച്ച് ജില്ലാശുപത്രിയിൽ എത്തിച്ചു. തമിഴ്നാട് സ്വദേശിയാണെന്നും മക്കൾ നോക്കുന്നുണ്ടെങ്കിലും വീടുവിട്ടിറങ്ങി വന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തിയാണെന്നും പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനായ സായൂജ് നമ്പൂതിരിയും സഹപ്രവർത്തകരുമാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഏതാനും […]

ഡല്‍ഹി: മുല്ലപ്പെരിയാറില്‍ തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്‍റനകത്തും പുറത്തും ആവശ്യപ്പെട്ട് കേരള എംപിമാര്‍. യുഡിഎഫ്, കേരള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിച്ചു. തമിഴ്നാട് കേരളത്തെ പീഡിപ്പിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം, നിലവിലെ ഡാം ഡി കമ്മിഷന്‍ ചെയ്യണം, പുതിയ ഡാം നിര്‍മിച്ച് കേരളത്തിന്‍റെ […]

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ മരിച്ച കര്‍ഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരിന് കണക്കു നല്‍കി രാഹുല്‍ ഗാന്ധി. മാപ്പു പറയാതെ രാജ്യസഭയിലെ 12 എംപമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ മുടങ്ങാതെ എത്തണമെന്ന് ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്‍കി. ടിആര്‍എസ് ശൈത്യകാലസമ്മേളനം ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രകൃഷിമന്ത്രി പാര്‍ലമെന്‍റില്‍ മറുപടി നല്‍കിയിരുന്നു. ശൂന്യവേളയില്‍ വിഷയം […]

പാലക്കാട്: പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കൂടിശ്ശിക ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് എം.രാമകൃഷ്ണൻ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡൻ്റ് പി.വിശ്വനാഥൻ നായർ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ആർ.എ ഉണ്ണിത്താൻ, സംസ്ഥാന കമ്മിറ്റി മെമ്പർ കെ.പി രാമചന്ദ്രൻ, ജില്ല ട്രഷറർ പി.എൻ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!