Advertisment

പ്രതികളെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ പാടില്ലെന്ന വിധി ഞെട്ടിക്കുന്നത്; കടല്‍ക്കൊലക്കേസില്‍ അര്‍ഹിക്കുന്ന ഇടപെടല്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊല ചെയ്ത കേസില്‍ അര്‍ഹിക്കുന്ന ഇടപെടല്‍ തുടക്കത്തിലും അന്താരാഷ്ട്ര ട്രൈബ്യൂണലിലെ നടപടികളിലും ഉണ്ടായില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ പാടില്ലെന്ന ട്രൈബ്യൂണല്‍ വിധി ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതികളെ ഇറ്റലിയിലെ കോടതിയില്‍ നീതിപൂര്‍വകമായി വിചാരണ ചെയ്യപ്പെടുമെന്ന് കേന്ദ്രം അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. രണ്ട് ജീവന്‍ നഷ്ടപ്പെട്ടതിന് ഉയര്‍ന്ന നഷ്ടപരിഹാരം ലഭിക്കാന്‍ ഇടപെടലുണ്ടാകണമെന്നും പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment