'ഈശോ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംവിധായകന്‍ നാദിര്‍ഷക്ക് പിന്തുണയറിയിച്ച ടിനി ടോമിനു നേരെ വിമർശനം

New Update

publive-image

'ഈശോ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംവിധായകന്‍ നാദിര്‍ഷക്ക് പിന്തുണയറിയിച്ച ടിനി ടോമിനു നേരെ വിമർശനം. സിനിമയെ പിന്തുണച്ച് ടിനി ഒരു പോസ്റ്റിട്ടിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.

Advertisment

ഈ വിഷയം സഭയിൽ നേരിട്ട് ചോദ്യം ചെയ്യാൻ താങ്കൾ ധൈര്യപ്പെടുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു ടിനി ടോമിന്റെ മറുപടി. നാദിർഷയുടെ സിമ്പതി പിടിച്ചുപറ്റാനാണ് ടിനി ശ്രമിക്കുന്നതെന്നും വിമർശനമുണ്ട്.

ടിനി ടോമിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം

Jesus is my super star ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത് ,ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല ഞാൻ ക്രിസ്ത്യാനി ആയത് എൻറെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായ അല്ല സഹോദരങ്ങൾ ആയാണ് കാണുന്നത് ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ a.c.sഎസ്എൻഡിപി സ്കൂളിലാണ് അന്ന് സ്വർണ്ണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു. എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,”ഒരു ജാതി ഒരു മതം ഒരു ദൈവം “

അതേസമയം, വിഷയത്തിൽ നാദിർഷയ്ക്കു പിന്തുണ അറിയിച്ച് ഫെഫ്ക ഉൾപ്പടെയുള്ളവർ രം​ഗത്തെത്തിയിരുന്നു. തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും പൊതുസമൂഹം പിന്തുണ നല്‍കണമെന്നും ഫെഫ്ക വ്യക്തമാക്കി. ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതവും ചെയ്തു.

cinema
Advertisment