ഒരുമാസം കൊണ്ട് ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാകുമെന്ന് അധികൃതര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആശുപത്രി ജീവനക്കാരെയും നഴ്‌സുമാരെയും വാക്‌സിനേഷന്‍ ഉദ്യമത്തിനായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഒരുമാസം കൊണ്ട് ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാകുമെന്ന് സംസ്ഥാനത്തെ പ്രതിരോധ കുത്തിവെപ്പ് ചുമതലയുള്ള ഓഫീസര്‍ സുരേഷ് സേത്ത് പറഞ്ഞു.

"കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ 600 ശീതീകരണ കേന്ദ്രങ്ങളും 1800 ഔട്ട് റീച്ച് സൈറ്റുകളും നമുക്കുണ്ട്. 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ട വാക്സിനുകള്‍ക്കും മൈനസ് 15 മുതല്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് വരെ സൂക്ഷിക്കേണ്ട വാക്‌സിനുകള്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്.

മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ട വാക്‌സിനുകള്‍ക്കുള്ള ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഇല്ല, എന്നാല്‍ വാക്‌സിനേഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. "വാക്‌സിന്‍ ലഭ്യമായാല്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത് നല്‍കാം. ഡല്‍ഹിയെ വീഴാന്‍ ഞങ്ങള്‍ അനുവദിക്കില്ല,' സേത്ത് പറഞ്ഞു.

പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍കരെ മാത്രമേ തങ്ങള്‍ക്കിനി ആവശ്യമുള്ളൂവെന്ന് കോവിഡ് 19 നോഡല്‍ ഓഫീസര്‍ അജിത്ത് ജയിനും പറയുന്നു.

Advertisment