New Update
ചെങ്കള : "നട്ടാലേ നേട്ടമുള്ളൂ" എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി എസ് കെ എസ് എസ് എഫ് നടത്തുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള ചെങ്കള ക്ലസ്റ്റർ തല പരിപാടി ചെങ്കള, റഹ്മത്ത് നഗറിൽ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഉസ്താദ് വി.കെ മുഷ്താഖ് ദാരിമി ഉദ്ഘാടനം ചെയ്തു.
Advertisment
മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉസ്താദ് ഹാരിസ് ദാരിമി ബെദിര ശാഖ തലങ്ങളിലേക്കുള്ള വൃക്ഷത്തൈ വിതരണം ചെയ്തു.
ക്ലസ്റ്റർ പ്രസിഡന്റ് ബാദ്‌ഷാ ജീലാനി, സെക്രട്ടറി അജ്മൽ മേനംകോട്, ട്രഷറർ അസ്‌ലം റഹ്മത്ത് നഗർ, റഹ്മത്ത് നഗർ ജുമാ മസ്ജിദ് സെക്രട്ടറി ബി.കെ അബ്ദുൽ ഗഫൂർ, ട്രഷറർ എം.എം ഖാദർ, ശാഖ ഭാരവാഹികളായ മുനാസ് ഹുദവി, അബൂബക്കർ ചൂരിപ്പള്ളം, സുബൈഹ് ചെങ്കള, സിനാൻ ചെങ്കള, നഷാത്ത് ബദ്‌രിയ, മുഹീസ് റഹ്മത്ത് നഗർ, സമദ് റഹ്മത്ത് നഗർ തുടങ്ങിയവർ സംബന്ധിച്ചു.