ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍; മോര്‍ഗനും ബട്‌ലര്‍ക്കുമെതിരെ അന്വേഷണത്തിന് ഒരുങ്ങി ഇസിബി

സ്പോര്‍ട്സ് ഡസ്ക്
Wednesday, June 9, 2021

ലണ്ടന്‍: വംശീയ പരാമര്‍ശങ്ങള്‍ അടങ്ങിയ പഴയ ട്വീറ്റുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പേസര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ഇയോന്‍ മോര്‍ഗനും ജോസ് ബട്‌ലര്‍ക്കുമെതിരെ അന്വേഷണത്തിന് ഒരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.

ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മോര്‍ഗന്റെയും ബട്ലറുടെയും പഴയ ട്വീറ്റുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിനനുസരിച്ച് ശക്തമായ നടപടികളും ഉണ്ടാകുമെന്ന് ഇ.സി.ബി മുന്നറിയിപ്പ് നല്‍കുന്നു.

×