തിരുവനന്തപുരം: ഇ പി ജയരാജൻ പുതിയ എൽ ഡി എഫ് കൺവീനർ ആകും. എ വിജയരാഘവൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ജയരാജൻ കൺവീനറാകുന്നത്.
/sathyam/media/post_attachments/8YROtf2jmAGOI2RoIyx0.jpg)
പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം പുത്തലത്ത് ദിനേശൻ ഒഴിയുമെന്നും തീരുമാനമായിട്ടുണ്ട്. പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എ വിജയരാഘവൻ മുന്നണി കൺവീനർ സ്ഥാനം ഒഴിയുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപരാകും എന്നാണ് വിവരം.