തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനു തിരിച്ചടി. സംഭവത്തിൽ ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു.
/sathyam/media/post_attachments/ELtVEZ9e4KqvKh8wSkbC.jpg)
മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനും കോടതി നിർദേശിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ലെനി തോമസാണ് ഇതുമായി ബന്ധപ്പെട്ട് വലിയതുറ പൊലീസിനു നിർദേശം നൽകിയത്.