ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാഞ്ഞങ്ങാട്: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത്.
Advertisment
വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങൾ മുൻപു തീരുമാനിച്ചിരുന്നത്.
സിപിഐ മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.