ഈ കാണുന്ന പോലെയല്ല, എനിക്ക് പ്രായമായി; ഇനി ഒരു തിര‍ഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ.പി.ജയരാജൻ

New Update

തിരുവനന്തപുരം: ഇപ്പോൾ മാത്രമല്ല ഇനി ഒരു തിര‍ഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നു വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി.ജയരാജൻ.

Advertisment

publive-image

തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു. പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകൾ കുറഞ്ഞ് വരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ മത്സരിക്കാൻ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ തനിക്ക് അതിൽ പരാതിയില്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു.

ep jayarajan ep jayarajan speaks
Advertisment