ക​ണ്ണൂ​ര്‍: വി​മാ​ന​യാ​ത്ര വി​ല​ക്കി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച എ​ല്‍.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.ജ​യ​രാ​ജ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങി​യ​തും ട്രെ​യി​നി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണ് ജ​യ​രാ​ജ​ന്‍ മ​ട​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത​തി​നു ഇ​ന്‍​ഡി​ഗോ ഇ.​പി. ജ​യ​രാ​ജ​ന് മൂ​ന്നാ​ഴ്ച​ത്തേ​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച ജ​യ​രാ​ജ​ന്‍ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തെ ബ​ഹി​ഷ്ക​രി​ക്കു​ക​യും ക​ണ്ണൂ​രി​ലേ​ക്ക് ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ക​യു​മാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ.​പി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ട്രെ​യി​ന്‍​മാ​ര്‍​ഗം ത​ന്നെ മ​ട​ങ്ങി​യ​ത്. ദൂ​ര​യാ​ത്ര ചെ​യ്തു പ​രി​ച​യ​മു​ള്ള ആ​ളാ​ണ് താ​നെ​ന്നും ട്രെ​യി​ന്‍ യാ​ത്ര ഒ​രു​ത​ര​ത്തി​ലും ബു​ദ്ധി​മു​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും ഇ.​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.