Advertisment

ഇപിഎഫ്ഒ അക്കൗണ്ട് ഉടമകൾക്ക് പ്രീമിയമായി ഒരു തുകയും അടയ്‌ക്കാതെ തന്നെ 7 ലക്ഷം രൂപ വരെ ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് യോഗ്യത നേടാം; എങ്ങനെയെന്ന് അറിയാം

New Update

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ജീവനക്കാർക്കുള്ള വിശ്വസനീയമായ നിക്ഷേപ പദ്ധതി എന്നതിലുപരി അവർക്ക് മറ്റ് പല ആനുകൂല്യങ്ങളും നൽകുന്നു. അത്തരത്തിലുള്ള ഒരു ഗുണത്തെക്കുറിച്ചാണ് ഈ ലേഖനം.

Advertisment

publive-image

എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) സ്കീമിന് കീഴിൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകൾക്ക് പ്രീമിയമായി ഒരു തുകയും അടയ്‌ക്കാതെ തന്നെ 7 ലക്ഷം രൂപ വരെ ഉറപ്പുനൽകിയ ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് യോഗ്യത നേടാം.

ഇൻഷുറൻസുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ കൂടാതെ, എല്ലാ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ട് ഉടമയ്ക്കും ലഭ്യമായ ഇഡിഎൽഐ സ്കീം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു.

പരമാവധി ഇൻഷുറൻസ് ആനുകൂല്യങ്ങൾ

ഇതിന് കീഴിൽ, സേവനത്തിലുള്ള ഇപിഎഫ് അംഗം മരിക്കുന്ന സാഹചര്യത്തിൽ പിഎഫ് അക്കൗണ്ട് ഉടമയുടെ നിയമപരമായ അവകാശിക്ക് 7 ലക്ഷം രൂപ വരെ ലഭിക്കും. ഈ വർഷം ഏപ്രിലിൽ ഇതിനുള്ള പരിധി 6 ലക്ഷം രൂപയിൽ നിന്ന് നിലവിലെ 7 ലക്ഷം രൂപയായി ഉയർത്തി.

മിനിമം ഉറപ്പുനൽകിയ ആനുകൂല്യങ്ങൾ

ജീവനക്കാരൻ മരിക്കുന്നതിന് 12 മാസങ്ങൾക്ക് മുമ്പുള്ള തുടർച്ചയായ സേവനത്തിലാണെങ്കിൽ ഈ തുക 2.5 ലക്ഷം രൂപയാണ്.

സൗജന്യ ആനുകൂല്യങ്ങൾ

നേരത്തെ പറഞ്ഞതുപോലെ ഇഡിഎൽഐ സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജീവനക്കാർ പ്രീമിയം അടയ്‌ക്കേണ്ടതില്ല. 15,000 രൂപ പരിധിയുള്ള പ്രതിമാസ വേതനത്തിന്റെ 0.50 ശതമാനം വരുന്ന പ്രീമിയം അടയ്ക്കുന്നത് തൊഴിലുടമയാണ്.

എൻറോൾമെന്റ്:

ഇഡിഎൽഐ സ്കീം ലഭിക്കുന്നതിന് ഇപിഎഫ്ഒ വരിക്കാർ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല. പകരം, ഇപിഎഫ്ഒയിൽ അംഗങ്ങളോ വരിക്കാരോ ആകുമ്പോൾ അവർ അതിന് യോഗ്യരാകുന്നു.

നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ:

ഈ പ്ലാനിന് കീഴിലുള്ള ആനുകൂല്യങ്ങൾ നോമിനിയുടെ ബാങ്ക് അക്കൗണ്ടുമായോ അല്ലെങ്കിൽ ജീവനക്കാരന്റെ നിയമപരമായ അവകാശിയുടെ അക്കൗണ്ടുമായോ നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇപിഎഫ് അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ, ഇവ നേരിട്ട് ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.

 

Advertisment