Advertisment

കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണത്തിന് 20 പേരും മാത്രം; അനുമതിയുള്ള സമരങ്ങളില്‍ 10 പേര്‍ക്ക് പങ്കെടുക്കാം; പൊതുസ്ഥലങ്ങളില്‍ തുപ്പരുത്; സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ പുതിയ ഉത്തരവ് വരുന്നതുവരെയോ ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് വിജ്ഞാപനം. ജൂലൈ രണ്ട് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി.

വിജ്ഞാപനപ്രകാരം പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. കുറഞ്ഞത് 6 അടി അകലം പാലിക്കണം.

അനുമതിയില്ലാതെ സമരങ്ങളോ, ഘോഷയാത്രകളോ മറ്റു കൂടിച്ചേരലുകളോ പാടില്ല. അനുമതി കിട്ടിയാല്‍ പരമാവധി 10 പേര്‍ക്ക് മാത്രം പങ്കെടുക്കാം.

കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേര്‍ക്കും മരണത്തിന് ഒരു സമയത്ത് 20 പേര്‍ക്കും മാത്രം പങ്കെടുക്കാം. ചടങ്ങുകളിലെ ആള്‍ക്കൂട്ട നിയന്ത്രണം ഒരു വര്‍ഷത്തേക്കാണ്.

സംസ്ഥാനത്തേക്ക് ഏത് സ്ഥലത്ത് നിന്നു വരുന്നവരും റവന്യൂ വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പൊതുസ്ഥലങ്ങളിലോ റോഡിലോ തുപ്പുന്നതിനും നിരോധനമേര്‍പ്പെടുത്തി.

Advertisment