തിരുവനന്തപുരം: ഇ-പോസ് യന്ത്രം തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം നിലച്ചു. നെറ്റ് വര്‍ക്ക് പ്രശ്നം മൂലമാണ് രാവിലെ ഒമ്ബത് മുതല്‍ റേഷന്‍ വിതരണം നിലച്ചത്. ഇ-പോസ് യന്ത്രം പ്രവര്‍ത്തിച്ച റേഷന്‍ കടകളില്‍ കാര്‍ഡ് ഉടമകളുടെ വിരലടയാളം പതിക്കാനും ഒ.ടി.പി വരാനും ഏറെനേരം കാത്തിരിക്കേണ്ടി വന്നു.
/sathyam/media/post_attachments/MNzf357ctX96lGIXRkfG.jpg)
മാസാവസാനമായതിനാല്‍ റേഷന്‍ കടകളില്‍ ഭക്ഷ്യകിറ്റ് അടക്കം സാധനങ്ങള്‍ വാങ്ങുന്നതിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
ഇ-പോസ് യന്ത്രം തകരാറിലാകുന്നത് പരിഹാരമായി സെര്‍വര്‍ മാറ്റുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.