New Update
Advertisment
ഈറോഡ്: തമിഴ്‌നാട് ഈറോഡില്‍ ഐടി ജീവനക്കാരായ രണ്ടു മലയാളി യുവാക്കള്‍മുങ്ങി മരിച്ചു. കാരണംപാളയം കാവേരി നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടം. പത്തനംതിട്ട തിരുവല്ല സ്വദേശി കിരണ്‍ ബാബു(23), മലപ്പുറം പൊന്നാനി സ്വദേശി യദു(24) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.
ചെന്നൈയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ, സഹജീവനക്കാരനായ ഈറോഡ് ചെന്നിമല സുരേന്ദ്രന്റെ വീട്ടിൽ വിനായകചതുർഥി ദിനത്തിലെ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. ശനിയാഴ്ച വൈകിട്ട് കാവേരി ആറ്റിൽ കുളിക്കാനിറങ്ങിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
കാവേരി നദിയിലെ മീന്‍പിടിത്തക്കാരാണു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മലയപ്പാളയം പൊലീസ് സ്ഥലത്തെത്തി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.