യൂറോപ്പ് ചുട്ടുപൊള്ളുന്നു. ഫ്രാൻസിൽ ആദ്യമായി ചൂട് 45 ഡിഗ്രിക്കും മുകളിൽ. യൂറോപ്പിലെങ്ങും അലർട്ട്.
അസാധാരണമായ ചൂടാണ് പലയിടത്തും. ഫ്രാൻസുൾപ്പെടെ പല രാജ്യങ്ങളും ചൂടിനെ പ്രതിരോധിക്കാൻ ഒട്ടുമിക്ക സ്ഥലത്തും ജലധാരകൾ ( fountain) നിർമ്മിച്ചിരിക്കുകയാണ്. സ്വിറ്റ്‌സർലാൻഡ് സർക്കാർ ഹീറ്റ് വാർണിംഗ് പുറപ്പെടുവിച്ചിരിക്കുന്നു.
/sathyam/media/post_attachments/7TioS6JmbzNr4woHesYu.jpg)
ഫ്രാൻസിലെ കാർപെൻട്രാസിൽ ഇന്നലെ 45.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.ഫ്രാൻസിൽ ഇനിയും ചൂടുവർദ്ധിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യൂറോപ്പുകാർക്ക് ഇത് ശീലമില്ല . യൂറോപ്യൻ രാജ്യങ്ങൾ വളരെ ചൂടുകുറഞ്ഞ 25 നും 45 ഡിഗ്രിക്കുമിട യിലുള്ള അക്ഷാംശരേഖയിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ 40 ഡിഗ്രിക്കുമുകളിലുള്ള ചൂട് ഇവർക്ക് താങ്ങാനാകുന്നതല്ല.
/sathyam/media/post_attachments/MKOukW8AzZGDUsP5jtdE.jpg)
70 വർഷത്തിനുശേഷം ജർമ്മനിയിലെ ബർലിനിൽ 36 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ഈയാഴ്ച അവസാനത്തോടെ 39 ഡിഗ്രികടക്കുമെന്നാണ് അനുമാനം.ഹംഗറിയുടെ തലസ്ഥാനമായ ബുഡാപ്പെസ്റ്റിൽ ചൂട് 36 ഡിഗ്രി കടന്നു.ഇതും റിക്കാർഡാണ് .
വിയന്നയിൽ 35 ഉം പോളണ്ടിലെ വാർസയിൽ 30 ഡിഗ്രിയുമാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡ് ഉൾപ്പെടെ പല സ്ഥലങ്ങളിലും ചൂട് 40 ഡിഗ്രി കടന്നിരിക്കുന്നു.
/sathyam/media/post_attachments/rvG6vz6yfMZiBBUaUMga.jpg)
വിയന്നയിലെ (ആസ്ട്രിയ ) കാഴ്ചബംഗ്ളാവിൽ മൃഗങ്ങൾക്കും പക്ഷികൾക്കും ചൂടിൽനിന്നു രക്ഷപെടാൻ ഫ്രൂട്ട് ഐസ് ക്രീം നൽകുകയാണ്.ധാരാളം സ്വിമ്മിങ് പൂളുകളും ജലധാരകളും ജനങ്ങൾക്കുവേണ്ടി സൗജന്യമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു.
സ്വിറ്റ്‌സർലൻഡ് സർക്കാർ രാജ്യത്ത് 4 th ലെവൽ Heat Alert ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് ഏറ്റവും മുന്തിയ അലർട്ടാണ്. പോളണ്ട് സർക്കാർ ചൂടുമൂലം റോഡുകളിലുണ്ടായിരിക്കുന്ന വിള്ളലുകളെപ്പറ്റി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
/sathyam/media/post_attachments/UHllTziovg02xci6ISbY.jpg)
ചൂട് താങ്ങാനാകാതെ പല രാജ്യങ്ങളിലും ജനങ്ങൾ ബീച്ചുകളിലും തടാകക്കരയിലുമാണ് പകലെല്ലാം കഴിച്ചുകൂട്ടുന്നത്
ആഫ്രിക്കയിൽനിന്നുവരുന്ന ഉഷ്ണക്കാറ്റാണ് യൂറോപ്പിൽ ചൂടുകൂടാനുള്ള കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ വർഷംതോറും ഈ ഉഷ്ണക്കാറ്റിന്റെ ശക്തികൂടുകയാണെന്നും 2050 ആകുമ്പോഴേക്കും ഇത് ഇപ്പോഴുള്ളതിന്റെ നാലിരട്ടിയോളം വർദ്ധിക്കുമെന്നുമുള്ള ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് അമ്പരപ്പോ ടെയാണ് യൂറോപ്യൻ രാജ്യസമൂഹം നോക്കിക്കാണുന്നത്.
/sathyam/media/post_attachments/nuYWyr9D8l0XNV1aYtWh.jpg)
ഭാവിയിൽ യൂറോപ്യൻ രാജ്യങ്ങൾ വാസയോ ഗ്യമല്ലാതാകുമോ എന്ന ഭയവും അസ്ഥാനത്തല്ല. അത് നേരിടാൻ കൈക്കൊള്ളേണ്ട പ്രതിവിധികൾക്കായുള്ള ചർച്ചകൾ അടിയന്തിരമായി നടത്താനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യസമൂഹം.
പൊതുവെ എയർ കൊണ്ടീഷണറുകൾ അത്ര പോപ്പുലറല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിൽ ഇന്നുവരെയുള്ള കണക്കനുസരിച് ഉണ്ടായിരുന്ന AC സ്റ്റോക്ക് മുഴുവൻ ഈ മാസം വിറ്റഴിച്ചുവത്രേ. മാത്രവുമല്ല ഇവിടങ്ങളിൽ ഇപ്പോൾ ഏ.സി വൻതോതിൽ ഇറക്കുമതി ചെയ്യാനും പോകുകയാണ്.
/sathyam/media/post_attachments/GVvCrEW4fgM3OYKmulBB.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us