/sathyam/media/post_attachments/YUy6qeYMysDhNB6jg1Us.jpg)
ഹൈദരാബാദ്: ഭൂമി തർക്കത്തെത്തുടർന്ന് തെലങ്കാനയിൽ മൂന്ന് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആന്ധ്രാപ്രദേശിലെ മുന്‍ ടിഡിപി മന്ത്രി ഭുമ അഖില പ്രിയ അറസ്റ്റില്‍. ഭൂമയ്ക്ക് പുറമേ അവരുടെ ഭർത്താവ് ഭാർഗവ് റാം, ഭുമയുടെ പിതാവും മുതിർന്ന ടിഡിപി അംഗവുമായ ഭുമ നാഗി റെഡ്ഡിയുടെ അടുത്ത അനുയായി എവി സുബ്ബ റെഡ്ഡി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
അറസ്റ്റിലായ ഭൂമയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. 200 കോടിയോളം വിലമതിക്കുന്ന 50 ഏക്കർ ഭൂമിയുടെ പേരിലുള്ള തർക്കത്തത്തുടർന്ന് മുൻ ഹോക്കി താരം പ്രവീൺ റാവു ഉൾപ്പെടെ മൂന്ന് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ കേസിലാണ് മുൻമന്ത്രി അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവീൺ റാവുവിന്റെ വീട്ടിലെത്തിയ 10-15 പേരടങ്ങിയ സംഘമാണ് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘം വ്യാജ വാറണ്ട് കാണിച്ച് റെയ്‌ഡിനെത്തിയതാണെന്ന് ധരിപ്പിച്ചാണ് മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയതെന്ന് എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡ് വ്യക്തമാക്കി.
സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ നാടകീയമായി സംഘത്തെ പിന്തുടർന്നെത്തിയ പൊലീസ് സഹോദരങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു. 200 കോടി രൂപ വിലമതിക്കുന്ന 50 ഏക്കർ സ്ഥലവുമായി ബന്ധപ്പെട്ട് അഖിലപ്രിയയും ഈ സഹോദരന്മാരും തമ്മിൽ തർക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us