നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നീറ്റ് 2022 രജിസ്‌ട്രേഷൻ നടപടികൾ ഏപ്രിൽ 6 മുതൽ ആരംഭിച്ചു. ബിഎസ്‌സി നഴ്‌സിംഗ്, വെറ്ററിനറി ഉൾപ്പെടെയുള്ള മെഡിക്കൽ പ്രോഗ്രാമുകളിൽ ചേരാൻ ആഗ്രഹിക്കുന്ന ബിരുദ (യുജി) മെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് neet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ മെയ് 6നകം അപേക്ഷിക്കാനും രജിസ്റ്റർ ചെയ്യാനും കഴിയും.
/sathyam/media/post_attachments/9jiAsIE6gXfZxuv7jUnA.jpg)
NEET 2022-ന് രജിസ്റ്റർ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥിയുടെ സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ, പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ, ഒപ്പ്, ഇടത്, വലത് കൈ വിരലുകൾ, തംപ് ഇപ്രഷൻ, കാറ്റഗറി സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ എന്നിവ ഉൾപ്പെടെയുള്ള ചില രേഖകൾ നിർദ്ദിഷ്ട ഫോർമാറ്റുകളിൽ ഉദ്യോഗാർത്ഥികൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
എഴുത്ത് പരീക്ഷയായി ജൂലൈ 17 ന് നീറ്റ് 2022 നടത്തും. നീറ്റ് ചോദ്യപേപ്പറിൽ 200 ചോദ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടാകും, 200 മിനിറ്റ് ദൈർഘ്യമുണ്ടാകുന്ന പരീക്ഷ നീറ്റ് പരീക്ഷ 13 ഭാഷകളിലായിട്ടാണ് നടത്തുന്നത്.
ഇന്ത്യയിലെ ഏകദേശം 543 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലും നടത്തും.