സിയുഇറ്റി 2022 അപേക്ഷാ പ്രക്രിയയുടെ ആദ്യ ആഴ്‌ച അവസാനിക്കുമ്പോൾ ഇതുവരെ 1.27 ലക്ഷത്തിലധികം വിദ്യാർത്ഥികൾ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET 2022) അപേക്ഷിച്ചതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട്. CUET 2022 അപേക്ഷാ നടപടികൾ ഏപ്രിൽ 6-നാണ് ആരംഭിച്ചത്.
/sathyam/media/post_attachments/cG9mTWAoL5JBd8V5CSnr.jpg)
റിപ്പോർട്ട് പ്രകാരം, CUET 2022-ന് അപേക്ഷിച്ച 1.27 ലക്ഷം (1,27,037) ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗം ഉദ്യോഗാർത്ഥികളും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് (36,611), തൊട്ടുപിന്നാലെ ഡൽഹി (23,418), ബിഹാർ (12,275), ഹരിയാന (7,859), പശ്ചിമ ബംഗാൾ (4,496), മധ്യപ്രദേശ് (4,402), രാജസ്ഥാൻ (3,886) എന്നീ സംസ്ഥാനങ്ങളാണ്. ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ചത് ലക്ഷദ്വീപിൽ നിന്നാണ് (5), ദാമൻ ആൻഡ് ദിയു (27), ഗോവ (42), സിക്കിം (74), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (84).
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, ഏറ്റവും കൂടുതൽ അപേക്ഷകർ ലഭിച്ചത് അസം- 2485, ത്രിപുര- 1,134, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് കേരളം (3,987), തമിഴ്‌നാട്- 2,143, തെലങ്കാന- 1,807, ആന്ധ്രാപ്രദേശ്- 1022, കർണാടക- 901. എന്നിവയാണ്.
മെയ് 6 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിദ്യാർത്ഥികൾ, cuet.samarth.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us