/sathyam/media/post_attachments/x63nesX1JODn5pVCcdtz.jpg)
കൊല്ലപ്പിള്ളി - നീലൂർ റോഡ് വക്കിൽ പ്രവർത്തിച്ചു വന്ന "ഓട്ടോ ബാർ '' പാലാ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ബി .ആനന്ദരാജും പാർട്ടിയും ചേർന്ന് പൊക്കി. "ബാർമെൻ " കടനാട് സ്വദേശി തമ്പി (49) യെ അറസ്റ്റ് ചെയ്തു. ഇയാൾ നാളുകളായി സ്വന്തം ഓട്ടോറിക്ഷ "ബാറാക്കി " വിദേശമദ്യ വിൽപ്പന നടത്തിവരികയായിരുന്നൂവെന്ന് എക്സൈസ് പറയുന്നു.
പ്രിവൻ്റീവ് ഓഫീസർ ആനന്ദ് രാജിൻ്റെ നേതൃത്വത്തിൽ ഒരാഴ്ചയോളം രഹസ്യ നിരീക്ഷണം നടത്തിയ ശേഷം ഇന്നലെ വൈകിട്ടാണ് ആറു ലിറ്ററോളം വിദേശമദ്യം ഉൾപ്പെടെ ഓട്ടോറിക്ഷ സഹിതം തമ്പി പിടിയിലായത്.
KL-35-C-9125 എന്ന രജിസ്ട്രേഷൻ നമ്പരുള്ള PIAGGEO APE ഒട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ച് അനധികൃത മദ്യവില്പന നടത്തുന്നതിനിടെയായിരുന്നൂ അറസ്റ്റ്. ഇയാളുടെ പക്കൽ നിന്നും മദ്യം വിറ്റ വകയിൽ ലഭിച്ച 1280 രൂപയും കണ്ടെടുത്തു.
ആനന്ദ് രാജിനൊപ്പം വനിതാ സിവിൽ എക്സൈസ് ഓഫീസർ പാർവ്വതി രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദു എം.എൻ, സാജിദ് പി.എ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിബു ജോസഫ്, കണ്ണൻ .സി. എന്നിവരും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us