/sathyam/media/post_attachments/cDIUYwPzYR23d7d8k42s.jpg)
ഭരണങ്ങാനത്ത് അനധികൃത മദ്യ വിൽപന എക്‌സൈസ് സംഘം പിടികൂടി. ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന്റെ സമീപം കള്ള് കച്ചവടം നടത്തിയ ബെന്നി മാത്യൂവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടികൂടി. കൂടാതെ മദ്യം കടത്താനുപയോഗിച്ച ഹോണ്ട ആക്ടിവ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.