കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്‌ റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയില്‍ എര്‍പെടുത്തിയ നിയന്ത്രണം നീക്കി. ഇളവുകൾ മാർച്ച് ഏഴ് ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും..

author-image
admin
New Update

റിയാദ് :   കോവിഡ് വ്യാപനം കണക്കിലെടുത്ത് സൗദിയിൽ എര്പെടുത്തിയ നിയന്ത്രണങ്ങളിൽ ചില പ്രവർത്തന മേഖലകൾക്കുള്ള നിയന്ത്രണങ്ങൾ വീണ്ടും  നീട്ടേണ്ടതി​ല്ലെന്ന്​​ സൗദി അറേബ്യ തീരുമാനിച്ചു. റെസ്റ്റോറന്റുകൾ, കഫേകൾ മുതലായവയിൽ പാർസൽ മാത്രമാക്കിയത് ഒഴിവാക്കി ഇവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. അതേസമയം സൗദിയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും നിലനിൽക്കുന്ന യാത്രാവിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പിൽ ഒന്നും തന്നെ പറയുന്നില്ല

Advertisment

publive-image

അതെ സമയം സിനിമാശാലകൾ, റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവർത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങൾ, ജിമ്മുകൾ തുടങ്ങിയവ പ്രവർത്തിക്കാവുന്നതാണ്. ഈ ഇളവുകൾ മാർച്ച് ഏഴ് ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും.

എന്നാൽ  മണ്ഡപത്തിലോ, ഹോട്ടലിനു കീഴിലോ ഉള്ള ഹാളുകളിലോ, ഇസ്​തിറാഹകളിലോ നടക്കുന്ന ഇവൻറുകൾ, പാർട്ടികൾ, കല്ല്യണങ്ങൾ, കോർപറേറ്റ്​ മീറ്റിങുകൾ എന്നിവക്കുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും. സാമൂഹിക പരിപാടികളിൽ ആളുകളെ എണ്ണം 20 ൽ പരിമിതപ്പെടുത്തിയ തീരുമാനവും തുടരും.ഖബറടക്ക ചടങ്ങുകളിൽ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ അതെ പടി തുടരും.

ആരോഗ്യ മുൻകരുതൽ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താൻ പരിശോധന വർധിപ്പിക്കും. .മുഴുവനാളുകളും ആരോഗ്യ മുൻകരുതൽ നിർബന്ധമായും പാലിക്കണം. നിയമലംഘകൾക്ക്​ പിഴയുണ്ടാകും. തീരുമാനങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ വിലയിരുത്തലിന്​ വിധേയമാകുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.അതെ സമയം സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ചെറിയ വര്‍ധന ഇന്നും രേഖപെടുത്തി 384 പേര്‍ക്കാണ് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്.

Advertisment