റിയാദ്: സൗദിയില്‍ നിന്നു എക്‌സിറ്റ്-റീഎന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ വിസ കാലാവധി തീരുന്നതിനു മുമ്പ് രാജ്യത്ത് മടങ്ങിയെത്തണമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്.
കാലാവധി കഴിഞ്ഞ എക്‌സിറ്റ്-റീഎന്‍ട്രി വിസയുളളവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്ത് പ്രവേശനം മൂന്നുവര്‍ഷത്തിന് ശേഷം മാത്രമേ അനുവദിക്കുകയുളളൂവെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
കോവിഡ് കാലത്ത് റീ എന്ട്രിവിസയില്‍ നാട്ടില്‍ പിന്നീട് വിസ് എക്സ്പയര്‍ ആയ ആളുകള്‍ക്കും, തര്‍ഹീല്‍ വഴി നാട്ടിലേക്ക് പോയവര്‍ക്കും പുതിയ വിസയില്‍ സൌദിയിലേക്ക് വരണമെങ്കില്‍ മൂന്നു വര്‍ഷം കാത്തിരിക്കേണ്ടിവരും.
കോവിഡ് സാഹചര്യത്തിലും മറ്റും നാട്ടിൽ പോയ പലരും രണ്ടോ മൂന്നോ മാസത്തേക്കാണ് റീ എൻട്രി എക്സിറ്റ് വിസ എടുക്കാറ്. ഈ സമയത്തിനകം പ്രവാസികൾ സൗദികൾ തിരിച്ചെത്തണം. സാധിക്കാത്തവർക്ക് റീ എൻട്രി വിസ നീട്ടാം.
സ്പോൺസറുടെ സഹായത്തോടെ ഓൺലൈനായി തന്നെ റീ എൻട്രി വിസ പുതുക്കണം. . കാലാവധി അവസാനിച്ചാൽ പിന്നെ വിസ റദ്ദാകും. ഇതോടെ മൂന്നു വർഷം യാത്രാ വിലക്ക് വരും. അതേസമയം, പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെ പുതിയ വിസയിൽ വരാനാണെങ്കിൽ ഈ വിലക്ക് ബാധകമാകില്ല എന്നും ജവാസാത്ത് വെക്തമാക്കുന്നു.