റിയാദ് : സൗദിയിലേക്കുള്ള യാത്രാ മദ്ധ്യേ യു എ ഇയിൽ കുടുങ്ങിയ നിരവധി പ്രവാസികൾ സൗദിയിലെത്താനായി ബദൽ മാർഗങ്ങൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് ഇതിനകം പല പ്രവാസികളും യു എ ഇ ഇയിൽ നിന്ന് ബഹ്‌റൈനിലെക്കും ഒമാനിലേക്കും പറന്ന് അവിടെ 14 ദിവസം ക്വാറന്റൈനിൽ കഴിയാൻ തുടങ്ങിയിട്ടുണ്ട്.ചിലര്‍ നാട്ടിലേക്കും തിരിച്ചു മറ്റുചിലര്‍ ദുബായില്‍തന്നെ തുടര്‍ന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്
/sathyam/media/post_attachments/im0xmesGiMZWWYjk4yMv.jpg)
15 ദിവസത്തേക്ക് 150 ബഹ്‌റൈൻ ദീനാർ ഫർണീഷ്ഡ് അപാർട്ട്മെന്റിനു വാടക നൽകിയാണു പലരും ബഹറിനിൽ ക്വാറന്റൈനിൽ കഴിയുന്നത്. അതോടൊപ്പം ഒമാൻ വഴിയും സൗദിയിലേക്ക് വിലക്കില്ലാത്ത മറ്റു പല രാജ്യങ്ങളിലൂടെയും സൗദിയിലെത്താനുള്ള മാർഗങ്ങൾ ആരായുകയാണു പല പ്രവാസികളും.
ഫെബ്രുവരിരണ്ടിനാണ് സൗദി അറേബ്യ ദുബായ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നേരിട്ടുള്ള യാത്രവിലക്ക് എര്പെടുത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നേരിട്ടുള യാത്രവിലക്ക് സൗദിയിലേക്ക് വരുന്നത് നേരിടുന്നുണ്ട്. ബദല്‍ മാര്‍ഗമായി ദുബായിയില്‍ വന്ന് അവിടെ പതിന്നാല് ദിവസം താമസിച്ച് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവര്‍ക്ക് സൌദിയിലേക്ക് വരാന്‍ തടമുണ്ടായിരുന്നില്ല .ദുബായ് അടക്കം യാത്രവിലക്കിന്‍റെ പട്ടികയില്‍ വന്നതോടെ നൂറുകണക്കിന് മലയാളികള്‍ ഉള്‍പടെ യാത്രാദു രിതത്തില്‍ ആകുകയായിരുന്നു. സൗദിയിലേക്ക് വരുന്നതിന് ദുബായില്‍ എത്തിയവര്‍ ഒമാന്‍ വഴിയും ബഹറിന്‍ വഴിയും വിലക്ക് ഇല്ലാത്തതിനാല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടില്‍ നിന്ന് പുതുതായി വരുന്നവര്‍ നേപ്പാള്‍ വഴിയും ബംഗ്ലാദേശ് വഴിയും സൗദിയില്‍ എത്താന്‍ ശ്രമിക്കുന്നുണ്ട്.
പലരും ദുബായില്‍ എത്തി തിരുമാനങ്ങള്‍ എടുത്തത് യാത്രാവിലക്ക് വന്ന് പത്തു ദിവസം കഴിഞ്ഞതിനുശേഷമാണ്. വിലക്ക് നീക്കികൊണ്ട് പ്രഖ്യാപനം വന്നാലോ എന്നുള്ള പ്രതീക്ഷയില്‍ ആയിരുന്നു. നിലവിലെ സാഹചര്യം അനുസരിച്ച് ഈ മാസം അവസാനമോ മാര്‍ച്ച് ആദ്യ ആഴ്ചയിലോ വിലക്ക് നീങ്ങുമെന്നുള്ള പ്രതീക്ഷയാണ് പലര്‍ക്കും. അതുകൊണ്ട് തന്നെ സൗദി വിസ കാലാവധി ഉള്ളവര്‍ എങ്ങെനെയെങ്കിലും പിടിച്ചു നില്‍ക്കുകയാണ്. പലരും വിസ തീര്‍ന്നവര്‍ നാട്ടിലേക്ക് മടങ്ങി . പല സംഘടനകളും വെക്തികളും ദുബായില്‍ കുടുങ്ങിയവര്‍ക്ക് താമസം ഭക്ഷണം ഉള്‍പ്പടെ നല്‍കി രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ ഇടപെടാതെ ഒളിച്ചു കളിക്കുകയാണെന്ന് കുടുങ്ങിയ പ്രവാസികള്‍ പറയുന്നു.