യു.എ.ഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടി.

New Update

ദുബായ്: യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടിയതായി റിപ്പോർട്ട് . കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷൻ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത് . ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നുണ്ട് . അതേസമയം , ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല .

Advertisment

publive-image

കാലാവധി നീട്ടിയാൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് അത് വലിയൊരു ആശ്വാസ മാവും . പലരും വിസ കഴിഞ്ഞും ഇവിടെ തങ്ങുകയാണ് . അടുത്ത ദിവസങ്ങളിൽ തന്നെ വിസ കാലാവധി കഴിയുന്നവരുമുണ്ട് . കാലാവധി കഴിഞ്ഞ് തങ്ങിയാൽ വൻ തുക പിഴ അടക്കേണ്ടി വരും .

സൗദി വിമാന വിലക്ക് അനിശ്ചിതമായി നീട്ടിയത് മൂലം എത്ര ദിവസം ഇവിടെ തങ്ങേണ്ടി വരുമെന്ന് അറിയാതെയാണ് പ്രവാസികൾ ഇവിടെ കഴിയുന്നത് . വിസ പുതുക്കണമെങ്കിൽ ഏകദേശം 1000 ദിർഹമെങ്കിലും വേണ്ടിവരും . ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയാണ് വിസ കാലാവധി നീട്ടിയത് . അതേസമയം , ഔദ്യോഗിക സ്ഥിരീകരണമുണ്ടായാൽ മാത്രമേ പ്രവാസികൾക്ക് ഇക്കാര്യത്തിൽ ആശ്വസിക്കാൻ കഴിയൂ .

Advertisment