കണ്ണൂരിൽ അനധികൃത സ്‌ഫോടന വസ്തുക്കൾ ചാക്കിൽ കെട്ടിയ നിലയിൽ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Friday, January 24, 2020

കണ്ണൂർ : കണ്ണൂരിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പിടികൂടി. കണ്ണൂർ കോർപറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്താണ് സ്‌ഫോടന വസ്തുക്കൾ കണ്ടെത്തിയത്. ഏകദേശം 200 കിലോ തൂക്കം വരും. ചാക്കിൽ കെട്ടിയ നിലയിലാണ് ഇവ കണ്ടെത്തിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.

അമോണിയം നൈട്രേറ്റ്, സൾഫർ, സോഡിയം ക്ലോറൈഡ്, ചാർകോൾ, കരി എന്നിവയാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ പടക്ക നിർമാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

×