ഇന്ത്യയ്ക്ക് കൈമാറുന്നത് മാനസികാരോഗ്യത്തെ സാരമായി ബാധിക്കും, അതുകൊണ്ട് എന്നെ കൈമാറരുത്; യുകെ കോടതിയില്‍ അപ്പീലുമായി നീരവ് മോദി

New Update

publive-image

ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും, ഇന്ത്യയില്‍ നീതിപൂര്‍ണമായ വിചാരണ നടക്കില്ലെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ പ്രതിയായ നീരവ് മോദി. അതുകൊണ്ട്, തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് യുകെ കോടതിയില്‍ നല്‍കിയ അപ്പീലില്‍ നീരവ് മോദി ആവശ്യപ്പെട്ടു.

Advertisment

നീരവ് കടുത്ത വിഷാദത്തിലാണെന്നാണ് അഭിഭാഷകന്‍ എഡ്വേര്‍ഡ് ഫിറ്റ്‌സ്‌ജെറാള്‍ഡ് പറയുന്നത്. ഇന്ത്യയിലെ ജയിലില്‍ എങ്ങനെയുള്ള പരിഗണന ലഭിക്കുമെന്ന് അറിയില്ല. ഇന്ത്യയിലേക്ക് നീരവിനെ കൈമാറുന്നത് അടിച്ചമര്‍ത്തലാവുമെന്നും എഡ്വേര്‍ഡ് ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.

nirav modi
Advertisment