സ്‌കോഡ ഫാബിയയുടെ ഇന്റീരിയര്‍ സ്‌കെച്ച്‌ പുറത്തുവിട്ടു

Monday, May 3, 2021

ഹാച്ച്‌ബാക്ക് മോഡലായ ഫാബിയയുടെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് സ്‌കോഡ. ഇപ്പോള്‍ ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഡിസൈന്‍ സ്‌കെച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ഫാബിയയുടെ നാലാം തലമുറ മോഡലാണ് എത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറംമോടിയുടെ ചിത്രങ്ങള്‍ സ്‌കോഡ പുറത്തുവിട്ടിരുന്നു.

ഫാബിയയുടെ യൂറോപ്യന്‍ പതിപ്പായതിനാല്‍ തന്നെ ലെഫ്റ്റ് ഹാന്‍ഡ് മോഡലിന്റെ സ്‌കെച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. ക്രോമിയം ബോര്‍ഡറുകള്‍ നല്‍കിയുള്ള ടു സ്‌പോക്ക് സ്റ്റിയറിങ്ങ് വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഡാഷ്‌ബോര്‍ഡിനെ കട്ട് ചെയ്ത നല്‍കിയിട്ടുള്ള സില്‍വല്‍ ലൈന്‍, ചെറുതാണെങ്കിലും ആകര്‍ഷകമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, താരതമ്യേന വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് അകത്തളത്തെ സവിശേഷതകള്‍.

നാലാം തലമുറ ഫാബിയ ഒരുങ്ങുന്നത് ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള മോഡുലാര്‍ ട്രാന്‍സ്‌വേഴ്‌സ് MBQ-AO പ്ലാറ്റ്ഫോമിലാണെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തില്‍ കൂടുതല്‍ സ്പേസ് നല്‍കാന്‍ സഹായിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ നാലാം തലമുറ ഫാബിയക്ക് മുന്‍ തലമുറ മോഡലിനെക്കാള്‍ 111 എം.എം. നീളവും 48 എം.എം. വീതിയും കൂടതലായിരിക്കും. 50 ലിറ്റര്‍ ബൂട്ട് സ്പേസും ഉയര്‍ത്തിയിട്ടുണ്ട്.

ഒന്നില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷനുകളിളില്‍ ആയിരിക്കും ഇത്തവണ ഫാബിയ എത്തുക. . 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍.എ. എന്‍ജിന്‍, 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ തിരഞ്ഞെടുക്കാം.

×