Advertisment

ഫേസ് മാസ്‌ക് വീട്ടില്‍ നിര്‍മ്മിക്കുന്നതെങ്ങനെ...നടന്‍ ഇന്ദ്രന്‍സിന്‍റെ വീഡിയോ പങ്കുവച്ച്‌ ശൈലജ ടീച്ചര്‍

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: കൊറോണകാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് ഫേസ് മാസ്ക്. ഈ സാഹചര്യത്തില്‍ ഫേസ് മാസ്‌ക് വീട്ടില്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടെയ്ലറിംഗ് യൂണിറ്റിലാണ് താരം തന്‍റെ പഴയ തൊഴിലില്‍ ഏര്‍പ്പെട്ടത്.ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഈ വീഡിയോ പങ്കുവൈച്ചത്.

Advertisment

publive-image

മാസ്‌ക് ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് വളരെ കൃത്യമായി ഇന്ദ്രന്‍സ് വീഡിയോയിലൂടെ പഠിപ്പിക്കുന്നുണ്ട്. മാസ്‌ക് നിര്‍മ്മിക്കുന്നതിനായി എടുക്കേണ്ട തുണിയുടെ അളവ്, തയ്‌ക്കേണ്ട രീതി തുടങ്ങിയ വിവരങ്ങളെല്ലാം വളരെ കൃത്യമായി തന്നെ അദ്ദേഹം ഈ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

face mask indranse video
Advertisment