പഴം കൊണ്ടൊരു ഫേയ്സ് മാസ്ക്; ബ്യൂട്ടി സീക്രട്ട് പങ്കുവെച്ച് രാകുൽ പ്രീത്; വിഡിയോ

ഫിലിം ഡസ്ക്
Tuesday, August 25, 2020

ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരിക്കുന്നതിനാൽ ആരോ​ഗ്യവും സൗന്ദര്യവും പരീക്ഷിക്കുന്ന തിരക്കിലാണ് താരങ്ങൾ. ഇതിനോടകം നിരവധി താരങ്ങളാണ് തങ്ങളുടെ സൗന്ദര്യ രഹസ്യം ആരാധകരോട് വെളിപ്പെടുത്തിയത്. ഇപ്പോൾ സിപിൾ ബ്യൂട്ട് ടിപ്സുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി രാകുൽ പ്രീത് സിങ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രാകുൽ ബനാന ഫേയ്സ് മാസ്ക് പരിചയപ്പെടുത്തിയത്.

വളരെ സിംപിളായി വീട്ടിലുണ്ടാക്കാവുന്നതാണ് ഇത്. പഴമാണ് ഇതിലെ പ്രധാനി. നാരങ്ങ, തേൻ എന്നിവയാണ് വേണ്ട മറ്റ് സാധനങ്ങൾ. ആദ്യം പഴം നന്നായി ഉടച്ചെടുക്കണം. അതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കണം. അതിലേക്ക് അര ടീസ്പൂൺ തേൻ ഒഴിക്കണം. നന്നായി മിക്സ് ചെയ്തു എടുത്തു കഴിഞ്ഞാൽ ബനാന ഫെയ്സ്മാസ്ക് തയാർ. ഇത് മുഖത്ത് നന്നായി പുരട്ടി ഉണങ്ങുമ്പോൾ തുടച്ചുമാറ്റാം.

തന്റെ ഏറ്റവും പ്രിയപ്പെട്ട മാസ്കാണ് ഇതെന്നാണ് രാകുൽ പറയുന്നത്. മാസ്കിന്റെ ​ഗുണവും താരം വ്യക്തമാക്കുന്നുണ്ട്. പഴം ചർമത്തെ ജലാംശം നിലനിർത്തുന്നു. ചർമത്തിലെ കറുത്ത പുള്ളികൾ നീക്കാന്‍ നാരങ്ങാനീരും മൃദുവാക്കാൻ തേനും സഹായിക്കുമെന്ന് രാകുൽ പറയുന്നത്. വരണ്ട ചർമമുള്ളവർക്കാണ് ഇത് കൂടുതൽ ​ഗുണം ചെയ്യുക.

×