മുഖക്കുരു വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

സത്യം ഡെസ്ക്
Thursday, July 2, 2020

ചര്‍മത്തിലെ മൃതകോശങ്ങളും മറ്റ് അഴുക്കുകളും വന്നടിഞ്ഞ് രോമകൂപങ്ങളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടാണ് മുഖക്കുരു. എന്നാല്‍ മുഖക്കുരു വരാതിരിക്കാന്‍ നമുക്ക് നോക്കാം.

മുഖം വൃത്തിയായി സൂക്ഷിക്കുക: ദിവസവും രണ്ടു തവണ മുഖം കഴുകണം. അഴുക്കും മൃതകോശങ്ങളും എണ്ണയും നീക്കം ചെയ്യാന്‍ ഇതു സഹായിക്കും. വീര്യം കുറഞ്ഞ ഫേസ് വാഷോ ഇളം ചൂടുവെള്ളമോ മുഖം കഴുകാന്‍ ഉപയോഗിക്കാം. വീര്യം കൂടിയ സോപ്പ് ഒഴിവാക്കണം. വൃത്തിയായി ഇരിക്കട്ടെ എന്നു കരുതി ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതല്ല.

മുഖം ഉരച്ചുകഴുകരുത്: ശക്തിയില്‍ അമര്‍ത്തി ഉരച്ചു കഴുകുന്നത് മുഖചര്‍മം കേടുവരുത്തും. കൈകള്‍ കൊണ്ടോ മൃദുവായ തുണി ഉപയോഗിച്ചോ വളരെ പതുക്കെ വേണം കഴുകാന്‍.

മുഖക്കുരുവില്‍ തൊടരുത്: ഇടയ്ക്കിടെ മുഖക്കുരുവില്‍ പിടിക്കുന്നത് ഒഴിവാക്കണം. അണുബാധ മറ്റു ഭാഗങ്ങളിലേക്ക് പടരുമെന്ന് മാത്രമല്ല ഇത് മുഖക്കുരുവിന്റെ വീക്കം കൂട്ടുകയും ചെയ്യും.

വെയിലിനെ സൂക്ഷിക്കണം: സൂര്യപ്രകാശം ഏല്‍ക്കുന്നത് മുഖക്കുരുവിന്റെ വീക്കം കൂട്ടും. കഴിവതും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയുള്ള സമയങ്ങളില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കണം.

വ്യായാമം ശീലമാക്കാം: പതിവായി വ്യായാമം ചെയ്യുന്നത് ചര്‍മത്തിന് ഉള്‍പ്പടെ ശരീരത്തിന് മൊത്തത്തില്‍ ഗുണം ചെയ്യും. വ്യായാമത്തിന് ശേഷം കുളിക്കുകയും വേണം.

×