New Update
/sathyam/media/post_attachments/cTANVopufQpa7OL5OYUC.jpg)
കാലിഫോര്‍ണിയ: ഗൂഗിള്‍ മാപ്പിനെ നേരിടാന്‍ മാപ്പിലറി (Mapillary) എന്ന സ്റ്റാര്‍ട്ട്അപ്പിനെ സ്വന്തമാക്കി ഫെയ്‌സ്ബുക്ക്. ഗൂഗിള്‍ മാപ്പിന് സമാനമായി വിശദവും കൃത്യതയുള്ളതുമായ മാപ്പ് തയ്യാറാക്കുന്ന സ്ട്രീറ്റ് ലെവല്‍ ഇമേജറി പ്ലാറ്റ്‌ഫോം ആണ് മാപിലറി.
Advertisment
ഫേസ്ബുക്കിന്റെ മാർക്കറ്റ് പ്ലേസ് പോലുള്ള വിവിധ സേവനങ്ങൾക്ക് മാപ്പിലറിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.
മാത്രമല്ല, മെഷീൻ ലേണിംഗ്, ഉപഗ്രഹ ചിത്രങ്ങൾ, മാപ്പിംഗ് സേവനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെ മാപ്പുകൾ മെച്ചപ്പെടുത്താനുള്ള ടൂളുകളും സാങ്കേതിക വിദ്യയും വികസിപ്പിക്കുകയാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്.
മാപ്പിലറിയിൽ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെല്ലാം എല്ലാവർക്കും ലഭ്യമാവുമെന്നും അധികൃതർ അറിയിച്ചു.
Story highlight: Facebook owns Ma
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us