Advertisment

ഫേ​സ്ബു​ക്കി​നും ട്വി​റ്റ​റി​നും പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ നോ​ട്ടീ​സ്

New Update

ന്യൂ​ഡ​ല്‍​ഹി: വാ​ട്‌​സ്‌ആ​പ്പി​ന്‍റെ പു​തി​യ സ്വ​കാ​ര്യ​താ​ന​യ​ത്തി​ലും സേ​വ​ന നി​ബ​ന്ധ​ന​ക​ളി​ലും ആ​ശ​ങ്ക ഉ​യ​ര്‍​ന്ന​തി​നു​പി​ന്നാ​ലെ മാ​തൃ ക​മ്ബ​നി​യാ​യ ഫേ​സ്ബു​ക്കി​നെ​യും ട്വി​റ്റ​റി​നെ​യും പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി വി​ളി​ച്ചു​വ​രു​ത്തു​ന്നു. ട്വി​റ്റ​റി​നും ഫേ​സ്ബു​ക്കി​നും സ​മി​തി നോ​ട്ടീ​സ് അ​യ​ച്ചു.

Advertisment

കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ ഐ ​ടി പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യാ​ണ് 21 ന് ​ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​ത, വാ​ര്‍​ത്താ പോ​ര്‍​ട്ട​ലു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ക, ഡി​ജി​റ്റ​ല്‍ ഇ​ട​ത്തി​ലെ സ്ത്രീ ​സു​ര​ക്ഷ എ​ന്നി​വ ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് സ​മി​തി നോ​ട്ടീ​സ്.

വി​വ​ര സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ ച​ര്‍‌​ച്ച​ക​ള്‍​ക്കി​ട​യാ​ണ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ സ​മ​ന്‍​സ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

 
Advertisment