സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഫേ​സ്ബു​ക്ക്​ അ​ക്കൗ​ണ്ടു​ക​ള്‍ ഹാ​ക്ക് ചെ​യ്ത് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, February 27, 2021


ച​ങ്ങ​നാ​ശ്ശേ​രി: സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഫേ​സ്ബു​ക്ക്​ അ​ക്കൗ​ണ്ടു​ക​ള്‍ ഹാ​ക്ക് ചെ​യ്ത് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സി.​പി.​എം ച​ങ്ങ​നാ​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​മാ​യ പി.​എ. നി​സാ​ര്‍, ഹെ​ഡ് ലോ​ഡ് ആ​ന്‍​ഡ് ജ​ന​റ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​നി​യ​ന്‍, സി.​ഐ.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ര്‍.​എ​സ്. സ​തീ​ശ​ന്‍ എ​ന്നി​വ​രു​ടെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടു​ക​ള്‍ ഹാ​ക്ക് ചെ​യ്ത്​ ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന്​ പ​ണം​ത​ട്ടാ​ന്‍ ശ്ര​മി​ച്ച​താ​യി​ട്ടാ​ണ് പ​രാ​തി.

വ്യാ​ഴാ​ഴ്ച രാ​ത്രി 10ഓ​ടെ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട നി​സാ​റി​െന്‍റ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ മെ​സ​ഞ്ച​ര്‍ വ​ഴി സു​ഹൃ​ത്തു​ക്ക​ളോട്​ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും പ​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​തീ​ശ​െന്‍റ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ മെ​സെ​ന്‍​ജ​ര്‍ വ​ഴി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് സ​മാ​ന​രീ​തി​യി​ല്‍ സ​ന്ദേ​ശം അ​യ​ച്ചു.

സ​മാ​ന രീ​തി​യി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ തു​ക ചോ​ദി​ച്ചു​കൊ​ണ്ട് കൂ​ടു​ത​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് മെ​സേ​ജ് ല​ഭി​ച്ച​തോ​ടെ സു​ഹൃ​ത്തു​ക്ക​ള്‍ നി​സാ​റി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു. ഇ​തോ​ടെ​യാ​ണ് നി​സാ​ര്‍ വി​വ​ര​മ​റി​യു​ന്ന​ത്. അ​പ്പോ​ഴാ​ണ്​ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് നി​സാ​റി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും മ​ന​സ്സി​ലാ​യ​ത്. രാ​ത്രി ത​ന്നെ നി​സാ​റും സു​ഹൃ​ത്തു​ക്ക​ളും ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കി.

നേ​രം പു​ല​രു​വോ​ളം ഹാ​ക്ക് ചെ​യ്ത അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ പ​ണം ചോ​ദി​ച്ചു​കൊ​ണ്ടു​ള്ള മെ​സേ​ജു​ക​ള്‍ പോ​യി​രു​ന്നു. ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്നും ആ​രും ച​തി​യി​ല്‍ വീ​ഴ​രു​തെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. സ​മാ​ന രീ​തി​യി​ലു​ള്ള കേ​സു​ക​ള്‍ വേ​റെ​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

×