/sathyam/media/post_attachments/Dad4wJw2NhqddsMZmlrp.jpg)
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരേ ബിജെപി വക്താവ് സന്ദീപ് വാര്യരുടെ അച്ഛൻ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ് ഇട്ടതായി വിവാദം. സോഷ്യൽ മീഡിയയിൽ ചിലരാണ് പോസ്റ്റിട്ട ഗോവിന്ദ വാര്യർ സന്ദീപ് വാര്യരുടെ അച്ഛനാണെന്ന് ആരോപിച്ചിരിക്കുന്നത്.
കർഷക സമരത്തിന്‍റെ ഭാഗമായി ട്രാക്ടറിൽ ഇരിക്കുന്ന ബിന്ദു അമ്മിണിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ഗോവിന്ദ വാര്യർ എന്ന പേരിലുള്ള പ്രൊഫൈൽ അശ്ലീല പരാമർശം നടത്തിയത്. എന്നാൽ ഈ വിഷയത്തിൽ സന്ദീപ് വാര്യരോ, പിതാവോ പ്രതികരിച്ചിട്ടില്ല.
പോസ്റ്റ് വിവാദമായതോടെ അക്കൗണ്ട് ഡിലീറ്റ് ആക്കുകയും കമന്റ് പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പരാതി നൽകിയാലും സംഘപരിവാർ അനുകൂലികളായ കേരളാ പോലീസ് യാതൊരുവിധ നടപടിയും ഇത്തരക്കാർക്കെതിരെ സ്വീകരിക്കില്ലെന്ന് ബിന്ദു അമ്മിണി മാധ്യമങ്ങളോട് പ്രതികരിച്ചു.