മുഖത്തെ ചുളിവുകൾ അകറ്റാന്‍ രണ്ട്ഫേസ്പായ്ക്ക്

ഹെല്‍ത്ത് ഡസ്ക്
Sunday, May 16, 2021

ചർമ്മപ്രശ്നങ്ങൾ നേരിടാത്തവരായി ആരും ഉണ്ടാകില്ല. മുഖത്തെ ചുളിവുകൾ, കറുപ്പ് നിറം ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. കൊളാജന്‍ എന്ന പ്രോട്ടീന്‍ ചര്‍മത്തില്‍ കുറയുമ്പോഴാണ് ചര്‍മത്തിന് പ്രായമായിത്തുടങ്ങുന്നത്. ചര്‍മ്മത്തിന് പ്രായമാവാതെ തടയാന്‍ കൊളാജനെ ബൂസ്റ്റ് ചെയ്യുകയാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. അതിനായി വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന രണ്ട് തരം നാച്ച്വറൽ ഫേസ് പാക്കുകൾ പരിചയപ്പെടാം.

ആദ്യത്തേത് എന്ന് പറയുന്നത് പപ്പായ ഫേസ്പാക്കാണ്. ഈ ഫേസ്പാക്ക് തയ്യാറാക്കുമ്പോള്‍ രണ്ടോ മൂന്നോതുള്ളി ലെമണ്‍ ജ്യൂസ് കൂടി പപ്പായ പള്‍പ്പിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്യണം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ചു മിനുട്ട് കഴിഞ്ഞ ശേഷം കഴുകിക്കളയാം. ആഴ്ചയിൽ മൂന്ന് തവണ ഈ പാക്ക്ഉപയോ​ഗിക്കാവുന്നതാണ്.

ചര്‍മത്തിന് വളരെ നല്ലതാണ് കുക്കുമ്പറും അവക്കാഡോയും. കുക്കുമ്പറില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കും.
ഈ ഫേസ് പാക്ക് തയ്യാറാക്കുമ്പോള്‍ രണ്ട് ടീസ്പൂൺ വെള്ളരിക്ക ജ്യൂസ്, രണ്ട് ടീസ്പൂൺ അവക്കാഡോ പേസ്റ്റ്, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, കാല്‍ കപ്പ് തെെര്, എന്നിവ ചേർത്ത് മിശ്രിതമാക്കുക. എല്ലാം നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി 15 മിനുട്ട് കഴിയുമ്പോള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

×