ന്യൂഡല്‍ഹി: രാജ്യത്തെ ഫാക്ടറികളിലെ ജോലി സമയം വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സ് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. എട്ടില്‍ നിന്ന് 12 മണിക്കൂറായി ജോലി സമയം പുനഃക്രമീകരിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
/sathyam/media/post_attachments/bUZ97SOTdawnhAucZZNd.jpg)
1948ലെ എട്ടു മണിക്കൂര്‍ നിയമത്തിലാകും ഇതോടെ മാറ്റം വരുക. ഇത് സംബന്ധിച്ച് വ്യവസായ മേഖലയില്‍ പൂള് ടെസ്റ്റിംഗ് നടത്തണമെന്ന് വ്യവസായ സംഘടനകള്‍ ആവശ്യപ്പെട്ടു. നിരവധി ഫാക്ടറികള്‍ തുടക്കാന്‍ ഇത് സഹായകമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.